29.5 C
Kollam
Sunday 29th November, 2026 | 01:14:28 PM
Home News Breaking News മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; യാത്രക്കാർ തടഞ്ഞപ്പോൾ ഡ്രൈവറുടെ പരാക്രമം, കസ്റ്റഡിയിൽ

മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; യാത്രക്കാർ തടഞ്ഞപ്പോൾ ഡ്രൈവറുടെ പരാക്രമം, കസ്റ്റഡിയിൽ

Advertisement

മദ്യലഹരിയിൽ അപകടകരമായ രീതിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ചെന്ന പരാതിയിൽ ഡ്രൈവറെ വാഴക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പൂഞ്ഞാർ സ്വദേശി ജോര്‍ജുകുട്ടി (34) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ മടക്കത്താനത്തായിരുന്നു സംഭവം.

പാലായിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവിങ്ങിൽ യാത്രക്കാർക്ക് നേരത്തേ തന്നെ അസ്വാഭാവികത അനുഭവപ്പെട്ടിരുന്നു. തൊടുപുഴ പിന്നിട്ടതോടെ അപകടസാധ്യത തിരിച്ചറിഞ്ഞ യാത്രക്കാർ മടക്കത്താനത്ത് ബസ് തടഞ്ഞുനിർത്തി. ഇതിൽ പ്രകോപിതനായ ഡ്രൈവർ പുറത്തിറങ്ങി ഷർട്ട് ഊരിയെറിഞ്ഞ് റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ചോദ്യം ചെയ്ത നാട്ടുകാരോട് അസഭ്യം പറയുകയും ചെയ്തു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വാഴക്കുളം പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബസും കസ്റ്റഡിയിലെടുത്തു. തുടർന്ന് യാത്രക്കാർക്ക് മറ്റ് വാഹനങ്ങളിൽ കോഴിക്കോട്ടേക്ക് യാത്ര തുടരാനുള്ള സൗകര്യമൊരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here