29.5 C
Kollam
Sunday 29th November, 2026 | 01:18:59 PM
Home News Kerala അനധികൃത മദ്യവിൽപ്പന; ‘ആക്ഷൻ ഹീറോ ബിജു’ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ

അനധികൃത മദ്യവിൽപ്പന; ‘ആക്ഷൻ ഹീറോ ബിജു’ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ

Advertisement

എറണാകുളം: അനധികൃതമായി മദ്യം കൈവശംവച്ച കേസിൽ ഒളിവിലായിരുന്ന സിനിമാ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ. മലപ്പുറം തിരൂർ വെള്ളാഞ്ചേരി വീട്ടിൽ ഷെഫീക്ക് (30), അൽകു എന്നയാളാണ് പിടിയിലായത്. നഗരപരിസരങ്ങളിൽ രാത്രി 12നുശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനൽകുന്നതാണ് ഇയാളുടെ രീതി. ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിലൂടെ ശ്രദ്ധനേടിയ ജൂനിയർ ആർട്ടിസ്റ്റാണ് ഷെഫീക്ക്.

സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ജൂണിൽ സെൻട്രൽ എസ്ഐ രാംലാലിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ എറണാകുളം പി.ടി. ഉഷ റോഡിൽ കാറിന്റെ ഡിക്കിയിൽനിന്ന് അനധികൃത മദ്യം പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷുഹാബിനെ അന്നുതന്നെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ഷെഫീക്ക് രക്ഷപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു.

മദ്യവിൽപ്പനയിലൂടെ ലഭിച്ച പേരാണ് അൽകു എന്നത്. അനധികൃത മദ്യവിൽപ്പനക്കേസിൽ രണ്ടാം തവണയാണ് ഇയാൾ പിടിയിലാകുന്നത്. ഫെബ്രുവരി 19ന് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ 52 ലിറ്റർ മദ്യവുമായി ഷെഫീക്ക് പിടിയിലായിരുന്നു. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും (37.7 ലിറ്റർ) മദ്യം കടത്താൻ ഉപയോഗിച്ച കാറും അന്ന് പിടിച്ചെടുത്തു. ഈ കേസിൽ ജാമ്യത്തിലാണ് ഇയാൾ.

LEAVE A REPLY

Please enter your comment!
Please enter your name here