മലപ്പുറം. ആത്മീയ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസൽ ആണ് അറസ്റ്റിലായത്. ജിലാനി തങ്ങൾ എന്ന പേരിലാണ് ഇയാൾ ചികിൽസ നടത്തിയിരുന്നത്
ചികിത്സ നൽകാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.ചികിത്സയ്ക്ക് എത്തിയ കുട്ടിയുടെ മാതാവുമായി സൗഹൃദബന്ധം പുലർത്തിയ പ്രതി മാതാവിനെയും കൊണ്ട് ഒളിച്ചോടുകയും ചെയ്തു. കാസർകോട് മഞ്ചേശ്വരത്ത് നിന്നാണ് പ്രതി പിടിയിലായത്. കേരള കർണാടക അതിർത്തിയായ ആനക്കല്ലിൽ മാതാവിന് ഒപ്പം ഒളിവിൽ താമസിച്ചു വരുകയായിരുന്നു
എടവണ്ണ പോലീസും നിലമ്പൂർ സ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ജസൽ നിരവധി കേസുകളിൽ പ്രതിയാണ്
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

































