29.1 C
Kollam
Friday 2nd October, 2026 | 03:11:21 PM
Home News Local നീണ്ടകരയിലും ചവറയിലും വിവിധ പദ്ധതികൾക്ക് മന്ത്രി ഷിബു ബേബി ജോൺ തറക്കല്ലിട്ടു

നീണ്ടകരയിലും ചവറയിലും വിവിധ പദ്ധതികൾക്ക് മന്ത്രി ഷിബു ബേബി ജോൺ തറക്കല്ലിട്ടു

Advertisement

കേന്ദ്ര പൊതു മേഖല സ്ഥാപനമായ ചവറ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ,നീണ്ടകര പഞ്ചായത്തുകളിൽ നി‍ർമിച്ചുനൽകുന്ന വിവിധ പദ്ധതികളുടെ തറക്കല്ലിടൽ കർമം വനം-വന്യജീവി,നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. ചവറ പഞ്ചായത്തിലെ കരിത്തുറയിൽ വെൽനസ് ആൻഡ് ലേണിങ് ഹബ്, ഫുട്ബോൾ ടർഫിനു സമീപം അനുബന്ധ സൗകര്യങ്ങൾക്കായുള്ള കെട്ടിടം എന്നിവയ്ക്കും നീണ്ടകര പഞ്ചായത്തിൽ അങ്കണവാടി, പണ്ഡിറ്റ് കറുപ്പൻ സ്മാരകം എന്നിവയ്ക്കും ആണ് തറക്കല്ലിട്ടത്. ഡിസ്പെൻസറി, അങ്കണവാടി, ലൈബ്രറി, ഡിജിറ്റൽ ലേണിങ് സെന്റർ എന്നിവ ഉൾപ്പെടുന്നതാണ് കരിത്തുറയിലെ വെൽനസ് ആൻഡ് ലേണിങ് ഹബ്. ഫുട്ബോൾ ടർഫിനു സമീപം നിർമിക്കുന്ന കെട്ടിടത്തിൽ കഫെറ്റീരിയ, ശുചിമുറി എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. കരിത്തുറയിൽ നടന്ന ചടങ്ങിൽ ചവറ പഞ്ചായത്ത് പ്രസിഡൻ്റ് വി അംബികാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷംല നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ഐ ജയലക്ഷ്മി , ഐ ആർ ഇ എൽ ചവറ ജനറൽ മാനേജർ ആൻഡ് ഹെഡ്
എൻ എസ് അജിത്,  ഡെപ്യൂട്ടി ജനറൽ മാനേജർ കെ എസ് ഭക്തദർശൻ
തുടങ്ങിയവർ പങ്കെടുത്തു.

നീണ്ടകര പുത്തൻതുറ രണ്ടാം വാർഡിലാണ് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടത്. സർക്കാർ ഭൂമിയിലാണ് ഐ ആർ ഇയുടെ നേതൃത്വത്തിൽ കെട്ടിടം നിർമിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി ശിവലാൽ, മറ്റ് ജനപ്രതിനിധികൾ, ഐ ആർ ഇ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here