ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 65 കിലോ ബോക്സിങ് വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടി പര്‍വീന്‍ ഹൂഡ. ചൈനീസ് തായ്‌പേയിയുടെ ചെൻ നിയെൻ-ചിനെ 3-2ന് കീഴടക്കിയാണ് പർവീൻ സ്വർണം കരസ്ഥമാക്കിയത്. അഞ്ച് വിധികർത്താക്കളിൽ മൂന്നുപേരുടെ അനുകൂല വിധിയോടെയായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ആവേശകരമായ ഫൈനലിൽ അവസാന നിമിഷംവരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പർവീൻ വിജയം സ്വന്തമാക്കിയത്.
ഫൈനലിലേക്കുള്ള വഴിയിലും പർവീൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെമിയിൽ ചൈനയുടെ ലി ഷുവിനെ 5-0ന് പരാജയപ്പെടുത്തിയായിരുന്നു കലാശപ്പോരാട്ടത്തിലേക്ക് മുന്നേറിയത്.
ഹരിയാനയിലെ റോഹ്തക് ജില്ലയിലെ റുർകി സ്വദേശിയാണ് പർവീൺ.































