26.5 C
Kollam
Wednesday 2nd September, 2026 | 10:51:55 PM
Home News Breaking News മൊബൈല്‍ ഫോണിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ്...

മൊബൈല്‍ ഫോണിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം; കേസെടുത്ത് പൊലീസ്

കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വാടക കെട്ടിടത്തിലാണ് യുവാവിന്‍റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി 9.45 ഓടെയായായിരുന്നു സംഭവം.

Also Read : അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

വിദ്യാര്‍ത്ഥിനികളും യുവതികളും താമസിക്കുന്ന സ്ഥാപനത്തിന് മുന്നിലെത്തി ഗേറ്റ് തുറന്ന യുവാവ് മൊബൈല്‍ ഫോണിലെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കിയ ശേഷം നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടികള്‍ ഇയാളുടെ അതിക്രമം തുടര്‍ന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.

ചുറ്റുവട്ടവും വീടുകള്‍ ഉള്ള ജനവാസ മേഖലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. രാത്രി എട്ട് മണിയോടെ തന്നെ ഇയാള്‍ വീടിന്‍റെ ചുറ്റവട്ടത്ത് കറങ്ങിത്തിരിഞ്ഞിരുന്നതായി പെണ്‍കുട്ടികള്‍ പറയുന്നു. ചുവന്ന നിറത്തിലുള്ള സ്‌കൂട്ടറില്‍ മുഖം കാണുന്ന തരത്തിലുള്ള ഹെല്‍മെറ്റ് ധരിച്ചാണ് ഇയാള്‍ എത്തിയത്. വെളുത്ത നിറത്തിലുള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. കോഴിക്കോട് മുക്കം സ്വദേശിനിയായ സ്ഥാപന ഉടമയയുടെ നേതൃത്വത്തില്‍ പന്തീരാങ്കാവ് പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here