കോഴിക്കോട്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പിന്തുണയുമായി AP വിഭാഗം സമസ്ത.മന്ത്രിമാർക്ക് യാത്രകൾ ആവശ്യമെന്ന് SYS സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ ഹക്കീം അസ്ഹരി. നാടിൻ്റെ വികസനത്തിന് മന്ത്രിമാർക്ക് കാഴ്ചപ്പാട് വേണം. മന്ത്രിമാർക്ക് യാത്രകൾ ചെയ്ത് ലോകം കാണേണ്ടത് ആവശ്യം.
മന്ത്രിമാരുടെ യാത്രകളെ തടയുകയല്ല വേണ്ടത്. കാര്യക്ഷമമായ യാത്രകളെ പ്രോത്സാഹിപ്പിക്കണം.നല്ലത് കണ്ടാൽ പകർത്തണം.ചിലർ യാത്രകളെ എതിർക്കുന്നു.എന്തിനാണ് പോകുന്നത്, എന്ത് നേടിയെന്ന് യാത്ര കഴിഞ്ഞു വന്നാൽ പറയുക.ഭരണാധികാരി ആകുന്നതിന് മുൻപ് സമ്മാനങ്ങൾ കിട്ടുന്നത് തെറ്റ് അല്ല.
ഭരണാധികാരികൾക്ക് സമ്മാനം സ്വീകരിക്കാം.മറ്റെന്തെങ്കിലും ആവശ്യം വെച്ച് സമ്മാനം തന്നാൽ വാങ്ങാൻ പാടില്ല.ഭരണാധികാരി ആയാൽ പിന്നെ അനുവദനീയമായ സമ്മാനങ്ങൾക്ക് പോലും വാതിലടക്കുന്നതാണ് നല്ലത്..


































