29.6 C
Kollam
Saturday 24th October, 2026 | 05:43:52 PM
Home News Kerala ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം: ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം: ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

വിദേശയാത്രയ്ക്ക് അനുമതി തേടി അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഹൈക്കോടതിയിൽ. ദുബായിൽ ജോലിയുള്ളതിനാൽ വിദേശത്തേക്ക് യാത്ര ചെയ്യാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് ആവശ്യം. തച്ചങ്കരിയുടെ ആവശ്യത്തിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം. കോട്ടയം വിജിലൻസ് കോടതി നാലുവർഷത്തെ തടവിനാണ് തച്ചങ്കരിയെ ശിക്ഷിച്ചത്. തച്ചങ്കരിയുടെ അപ്പീലില്‍, ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും തച്ചങ്കരിക്ക് വിദേശയാത്രാവിലക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് തച്ചങ്കരിയുടെ നീക്കം. അദ്ദേഹത്തിന്റെ അപേക്ഷ ശനിയാഴ്ചതന്നെ കോടതി പരിഗണിക്കും.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു മുൻ ഡി.ജി.പി. അഴിമതിക്കേസിൽ ജയിലിലായത്. ഒരുമാസത്തോളം ശിക്ഷ അനുഭവിച്ച തച്ചങ്കരി, ഹൈക്കോടതി ശിക്ഷ മരവിപ്പച്ചതിന് പിന്നാലെയാണ് പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here