തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ കെട്ടുനിറയ്ക്ക് നൽകുന്ന ഇരുമുടി തയ്യാറാക്കുന്നത് തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകിയ സൗജന്യ മുണ്ട് ഉപയോഗിച്ച്. പൊങ്കലിന് തമിഴ്നാട്ടിൽ സൗജന്യമായി വിതരണം ചെയ്തതാണ് മുണ്ടുകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്. ഇരുമുടിയിലെ മുദ്ര തമിഴ്നാട്ടിൽ നിന്നെത്തിയ ഭക്തരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
300 രൂപയാണ് പമ്പയിൽ ഇരുമുടി ഉൾപ്പെടെ കെട്ടുനിറയ്ക്കായി ഭക്തരിൽ നിന്ന് ഈടാക്കുന്നത്. തോർത്തോ തുണിയോ ഉപയോഗിച്ചാണ് ഇരുമുടി തയ്യാറാക്കാറ്. വീട്ടിലോ ക്ഷേത്രത്തിലോ ഇരുമുടിക്കെട്ട് നിറച്ചെത്താൻ കഴിയാത്ത ഭക്തർ പമ്പയിൽ പണമടച്ച് കെട്ടുനിറച്ചാണ് മലകയറുന്നത്. ഇങ്ങനെ തമിഴ്നാട് കടലൂരിൽ നിന്ന് എത്തിയ ഒരു സംഘം ഭക്തർ കെട്ടുനിറച്ച മല കയറിയപ്പോഴാണ് ഇരുമുടിയിലെ തമിഴ്നാട് സർക്കാർ മുദ്ര ശ്രദ്ധയിൽ പെട്ടത്. വിശദമായ പരിശോധനയിലാണ് തമിഴ്നാട്ടിൽ റേഷൻ കട വഴി സൗജന്യമായി നൽകുന്ന മുണ്ടിൽ ആണ് ഇരുമുടി ഒരുക്കിയിരിക്കുന്നതായ് വ്യക്തമായത്
തമിഴ്നാട്ടിലെ സൗജന്യമുണ്ട് പമ്പയിൽ ഇരുമുടിയായ സംഭവത്തിൽ കൈ മലർത്തുകയാണ് ദേവസ്വം ബോർഡ്. സൗജന്യമുണ്ടുകൾ മറിച്ചു വിറ്റ് ഇരുമുടിയിലും അഴിമതി നടന്നതായാണ് ആക്ഷേപം. സംഭവത്തിൽ അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ തീർത്ഥാടകര്‍കൊപ്പം കേരളത്തിലും ആവശ്യം ഉയർന്നു കഴിഞ്ഞു




























