29.6 C
Kollam
Saturday 24th October, 2026 | 05:32:50 PM
Home News Breaking News വിവാഹവാഗ്ദാനം നൽകി 20 വനിതാ പൊലീസുകാരെ വഞ്ചിച്ചു; യുവാവ് പിടിയിൽ

വിവാഹവാഗ്ദാനം നൽകി 20 വനിതാ പൊലീസുകാരെ വഞ്ചിച്ചു; യുവാവ് പിടിയിൽ

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ഒരേ ബാച്ചിലെ 20 ഓളം വനിതാ പൊലീസുകാരെ വഞ്ചിച്ച് പണം തട്ടിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹി ബുരാരി സ്വദേശി വിക്രാന്ത് ടോമറിനെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ആഡംബര ജീവിതം നയിക്കുന്നയാളെന്നു വിശ്വസിപ്പിച്ച് ഇൻസ്റ്റഗ്രാമിലൂടെ വനിതാ പൊലീസുകാരെ പരിചയപ്പെട്ടശേഷം വിവാഹവാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.

ആഡംബര ഹോട്ടലുകളിലെ ചിത്രങ്ങളും വീഡിയോകളും വിലകൂടിയ കാറുകളിലെ യാത്രകളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് യുവാവ് വനിതാ പൊലീസുകാരെ ആകർഷിച്ചിരുന്നത്. വിശ്വാസം നേടിയശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകും. തുടർന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് പണം കൈക്കലാക്കും. വാടകയ്ക്ക് എടുത്ത ആഡംബര കാറുകളിലാണ് ഇയാൾ വനിതാ പൊലീസുകാരെ പുറത്തുകൊണ്ടുപോയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.

കരോൾബാഗ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന വനിതാ പൊലീസുകാരി നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഒരേ ബാച്ചിലെ 20 ഓളം വനിതാ പൊലീസുകാർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഇവരിൽ പലരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം.

നിലവിൽ വിക്രാന്തിനൊപ്പം കഴിയുന്ന പങ്കാളിയും വനിതാ പൊലീസുകാരിയാണ്. ഇവരിൽനിന്ന് മറ്റ് വനിതാ പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഇയാൾ തട്ടിപ്പിന് ഇരകളെ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

പണം ബെറ്റിങ് ആപ്പുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലേക്ക്

വനിതാ പൊലീസുകാരിൽനിന്ന് തട്ടിയെടുത്ത പണം വൺഎക്സ് ബെറ്റിങ് ആപ്പുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെയാണ് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പണം എന്തിനാണ് ഉപയോഗിച്ചതെന്നും തട്ടിപ്പിലൂടെ സമ്പാദിച്ച തുക എത്രയാണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

സമാനമായ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് വിക്രാന്തിനെതിരെ അഞ്ച് എഫ്

LEAVE A REPLY

Please enter your comment!
Please enter your name here