25.8 C
Kollam
Thursday 22nd October, 2026 | 08:28:57 PM
Home News Breaking News അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കും

അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു.

Also Read: കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂറിന്റെ പുതിയ നിർദ്ദേശം

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലന ലഭിക്കും. പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ലഭിക്കും. ബിരുദ വിദ്യാർത്ഥികൾക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോൾഡേഴ്സിന് ആകെ 9,600 രൂപയും ലഭിക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതിയായ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമിന്‍റെ ഭാഗമായാണ് പദ്ധതി. കേന്ദ്രവും സംസ്ഥാനവും സഹകരിച്ചാണ് വിദ്യാര്‍ത്ഥി സ്റ്റൈപൻഡ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here