25.8 C
Kollam
Thursday 22nd October, 2026 | 07:57:52 PM
Home News Kerala മന്ത്രിയുമായി അഭിപ്രായവ്യത്യസം; ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് TV അനുപമയെ മാറ്റി

മന്ത്രിയുമായി അഭിപ്രായവ്യത്യസം; ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് TV അനുപമയെ മാറ്റി

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് TV അനുപമയെ മാറ്റി. ഗതാഗത മന്ത്രി സി പി ജോണു മായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നടപടി.പകരം ഡി ബാലമുരളിക്ക് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. മോട്ടോർ വാഹന വകുപ്പിലെ വിവിധ ഉദ്യോഗസ്ഥ സംഘടനകൾ അനുപമയ്ക്കെതിരെ മന്ത്രിക്ക് പരാതി നൽകിയിരുന്നു. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ടിവി അനുപമ തദ്ദേശ സെക്രട്ടറി സ്ഥാനത്ത് തുടരും. ഏവിയേഷൻ മെട്രോ റെയിൽവേ എന്നിവയുടെ ചുമതലയിലും അനുപമ തുടരും.

മന്ത്രി സിപി ജോണു മായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു.

ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയ്ക്ക് പുറമേ ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പദവിയും അദ്ദേഹം വഹിക്കും. അതേസമയം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here