25.8 C
Kollam
Thursday 22nd October, 2026 | 08:41:15 PM
Home News Breaking News ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ്: സ്വാമി സച്ചിദാനന്ദ തോറ്റു; സ്വാമി ശുഭാംഗാനന്ദ ഉള്‍പ്പെട...

ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ്: സ്വാമി സച്ചിദാനന്ദ തോറ്റു; സ്വാമി ശുഭാംഗാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ തോറ്റു. നിലവിലെ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരിൽ പ്രസിഡന്‍റ് ഉള്‍പ്പെടെ മൂന്ന് പേര്‍ തോറ്റു.

Also Read: അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കും

ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ശാരദാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സന്യാസിമാരാണ് ബോര്‍ഡിൽ പുതുതായി എത്തിയത്. ഇതിൽ സ്വാമി അംബികാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട്. 11 അംഗ ബോര്‍ഡിലേയ്ക്ക് 32 സന്ന്യാസിമാരാണ് മത്സരിച്ചത്. അഞ്ച് വര്‍ഷത്തേയ്ക്കാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹികളെ ഭരണ സമിതി പിന്നീട് തെരഞ്ഞെടുക്കും. പ്രതികരിക്കാനില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here