27.5 C
Kollam
Sunday 29th November, 2026 | 12:09:11 AM
Home News Breaking News മണ്ഡല പുനർ നിർണയ ബിൽ അവതരണത്തിന് അനുമതി നൽകി രാഷ്ട്രപതി

മണ്ഡല പുനർ നിർണയ ബിൽ അവതരണത്തിന് അനുമതി നൽകി രാഷ്ട്രപതി

Advertisement

ന്യൂഡൽഹി: മണ്ഡല പുനർ നിർണയ ബിൽ അവതരണത്തിന് അനുമതി നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. ലോക്സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടന ഭേദഗതി ബില്‍.

ഏപ്രിലില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പരാജയപ്പെട്ട മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.  

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മണ്ഡല പുനര്‍നിര്‍ണയത്തിനായുള്ള ഭരണഘടനഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്.

എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കും. 543 സീറ്റുകള്‍ 816 ആയി ഉയരും. മണ്ഡല പുനര്‍നിര്‍ണയം 1971ലെ ഫോര്‍മുല അനുസരിച്ചായിരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഒരേ അനുപാതം പാലിക്കും.

കേരളത്തിലെ ലോക്സഭാ സീറ്റുകള്‍ 30 ആകും. 2011ലെ സെന്‍സസ് അനുസരിച്ചായിരിക്കും മണ്ഡലങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുക. 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here