25.8 C
Kollam
Thursday 22nd October, 2026 | 09:02:38 PM
Home News Kerala ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതി; ഡിഗ്രിക്കാർക്ക് 10,900 രൂപ സ്റ്റൈപ്പൻഡ്

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതി; ഡിഗ്രിക്കാർക്ക് 10,900 രൂപ സ്റ്റൈപ്പൻഡ്

roji m john

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പ്. സംസ്ഥാനത്തെ ബിരുദ വിദ്യാർഥികൾക്ക് വമ്പൻ തൊഴിലവസരം ഒരുക്കി സർക്കാർ.

പഠനത്തോടൊപ്പം വ്യവസായിക പരിശീലനം നൽകും. അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം 6 മാസത്തെ ഓൺ-ദി-ജോബ് ട്രെയിനിങ് നൽകും. പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും. ബിരുദധാരികൾക്ക് ₹10,900 രൂപയും ഡിപ്ലോമക്കാർക്ക് ₹9,600 രൂപയും നൽകും.
പദ്ധതി ഈ അക്കാദമിക വർഷം മുതൽ ആരംഭിക്കും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർധിപ്പിക്കുന്നതിനായിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് യി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.

നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കുന്ന ഈ പദ്ധതി വഴി ആർട്സ്, സയൻസ്, കോമേഴ്സ് ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തന്നെ 6 മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനത്തിനുള്ള (On-the-Job Training) സുവർണ്ണാവസരമാണ് ലഭിക്കുന്നത്. പരിശീലന കാലയളവിൽ വിദ്യാർഥികൾക്ക് ആകർഷകമായ പ്രതിമാസ സ്റ്റൈപ്പൻഡ് ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ബിരുദ വിദ്യാർഥികൾക്ക് ആകെ ₹10,900 രൂപയും ഡിപ്ലോമ ഹോൾഡേഴ്സിന് ആകെ ₹9,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ പദ്ധതിയിലൂടെ കോളജ് തലത്തിൽ തന്നെ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യത കൂടുതൽ ഉറപ്പുവരുത്താൻ സാധിക്കുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here