കരുനാഗപ്പള്ളി. കരുനാഗപ്പള്ളി യെ ഉന്നത വിദ്യാഭ്യാസ മേഖല യുടെ ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി റോജി എം.ജോൺ. ഐഎ ച്ച്ആർഡി എൻജിനീയറിങ് കോ ളജ്, മോഡൽ പോളിടെക്നിക് കോളജ്, ആർട്‌സ് ആൻഡ് സയൻസ് കോളജ് എന്നിവയുടെ വികസനത്തിന് ബഹുനില മന്ദിര ങ്ങൾ നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎച്ച്ആർഡി എൻജിനീയ റിങ് കോളജിലെ ബിരുദാനച്ചട ങ്ങ് ഉദ്ഘാടനം ചെയ്യുകയായിരു ന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് വലിയ മു ന്നേറ്റം അവകാശപ്പെടുമ്പോഴും കേരളത്തിലെ വിദ്യാർഥികളിൽ വലിയൊരു വിഭാഗം ഉപരിപഠന ത്തിനായി ഇതര സംസ്‌ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുകയാണ്. അതേസമ യം, പുറത്തുനിന്ന് വിദ്യാർഥികൾ ഇവിടേക്ക് എത്തുന്നുമില്ല. ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവമാണ് ഇതിനു കാരണം
നമ്മുടെ കുട്ടികൾക്ക് നാട്ടിൻ തന്നെ പഠിക്കാനും വിദേശ വി ദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാനും ഷിക്കാനും കഴിയുന്ന രാജ്യാന്തര നിലവാരത്തിലുള്ള കോഴ്സുകളും
അത്യാധുനിക ഗവേഷണ സൗകര്യങ്ങളും ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഐഎ ച്ച്ആർഡി ഡയറക്ടർ ഡോ. എം. വി രാജേഷ് മുഖ്യപ്രഭാഷണം നടത്തി കോളജ് പ്രിൻസിപ്പൽ ഡോ. സ്മിതാ ധരൻ, ഡീൻ എ. അജിൽകുമാർ, കടത്തൂർ മൻ സൂർ, കോളജ് യൂണിയൻ ചെയർമാൻ എൻ.ആദിൽ തുട ങ്ങിയവർ പ്രസംഗിച്ചു.
തഴപ്പായിൽ തീർത്ത മന്ത്രിയു ടെ ഛായാചിത്രം സി.ആർ മഹേ ഷ് എംഎൽഎ ഉപഹാരമായി സമർപ്പിച്ചു





































