29.8 C
Kollam
Thursday 12th November, 2026 | 04:38:54 PM
Home News Breaking News എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന്; ഫലം മെയ് ആദ്യവാരം

എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന്; ഫലം മെയ് ആദ്യവാരം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ 2027ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. ഏപ്രിൽ അഞ്ചിന് മൂല്യനിർണയം തുടങ്ങും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. ഫെബ്രുവരി 16 മുതൽ 20 വരെയാണ് മോഡൽ പരീക്ഷ. 4.25 ലക്ഷം വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതും.

ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിക്കും. ഹയർ സെക്കൻഡറി ഫലം മെയ് 15ന് പ്രഖ്യാപിക്കും.

ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ

ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ട് മുതൽ 17 വരെ നടക്കും. എൽ.പി വിഭാഗത്തിൽ ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. പത്തുദിവസത്തെ അവധിക്കുശേഷം ഡിസംബർ 28ന് സ്കൂളുകൾ വീണ്ടും തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here