Advertisement
തിരുവനന്തപുരം.കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. സിറ്റിംഗ് ഫീസ് 2000 രൂപയായി ഉയർത്തി. നിലവിൽ 750 രൂപ ആയിരുന്നു. യാത്രാബത്ത കിലോ മീറ്ററിന് 14 രൂപയാക്കി വർധിപ്പിച്ചു. നിലവിൽ കിലോമീറ്ററിന് 9 രൂപയായിരുന്നു
UDF പ്രതിനിധികൾ സിൻഡിക്കേറ്റിലേക്ക് വന്നതിനു പിന്നാലെയാണ് ആനുകൂല്യങ്ങൾ കൂട്ടിയത്. ഇതിനുമുമ്പ് 2012 ലാണ് സിറ്റിംഗ് ഫീസ് വർധിപ്പിച്ചത്. വർധനവ് സെനറ്റ്, അക്കാദമി കൗൺസിൽ അംഗങ്ങൾക്കും ബാധകം

































