29.4 C
Kollam
Monday 16th November, 2026 | 01:14:00 PM
Home News Breaking News കൽപ്പറ്റയിൽ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി

കൽപ്പറ്റയിൽ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി

Advertisement

വയനാട്. കൽപ്പറ്റയിൽ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി.ഉന്നതിയിൽ നിന്ന് മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ചുമന്നാണ് കൊണ്ടുപോയത്

മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ്‌ ബന്ധുക്കൾ തോളിലേറ്റി ട‍ൗണിലൂടെ കൊണ്ടുപോയത്‌. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. പണിയ വിഭാഗത്തിന്റെ ആചാരപ്രകാരം മുളന്തണ്ടിലാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോവുക. ആംബുലൻസിൽ മുളവടിയിൽ മൃതദേഹം കയറ്റാൻ ഡ്രൈവർ അനുവദിച്ചില്ല എന്ന് പരാതി

മൃതദേഹം മടിയിൽ വയ്ക്കാം എന്ന് പറഞ്ഞിട്ടും ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായി. ആചാരം പാലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here