28.3 C
Kollam
Wednesday 7th October, 2026 | 09:08:07 PM
Home News Breaking News പാലക്കാട് തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി, കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ

പാലക്കാട് തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി, കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ

പാലക്കാട്: തോട്ടം തൊഴിലാളിയായ ആദിവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ. പാലക്കാട് മംഗലംഡാം കുഞ്ചിയാർപതി രാമസ്വാമി ആണ് മരിച്ചത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ഒലിപ്പാറ കൽചാടി 26 വയസുള്ള രുഗ്മണിയെ മംഗലംഡാം പൊലിസ് കസ്റ്റഡിയിൽ എടുത്തു.

Also Read: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി

മംഗലംഡാം കടപ്പാറ പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. രാമസ്വാമിയും രുഗ്മണിയും കഴിഞ്ഞ ഒരു വർഷത്തോളമായി ഒരുമിച്ച് താമസിച്ച് വരുകയാണ്. ചൊവ്വാഴ്ച രാത്രി രാമസ്വാമിയും രുഗ്മണിയും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ രുഗ്മണി ചുറ്റിക കൊണ്ട് രാമസ്വാമിയുടെ തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് രുഗ്മണി സമീപത്തെ തോട്ടത്തിലെ തൊഴിലാളികളോട് വിവരം പറയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here