28.3 C
Kollam
Wednesday 7th October, 2026 | 09:07:19 PM
Home News Breaking News ശബരിമല സ്വർണക്കൊള്ള: കരട് കുറ്റപത്രം ഹൈക്കോടതിയിൽ292 സാക്ഷികൾ; അന്തിമ കുറ്റപത്രം ഉടൻ

ശബരിമല സ്വർണക്കൊള്ള: കരട് കുറ്റപത്രം ഹൈക്കോടതിയിൽ292 സാക്ഷികൾ; അന്തിമ കുറ്റപത്രം ഉടൻ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കരട് കുറ്റപത്രം തയ്യാറായതായി പ്രത്യേക അന്വേഷണസംഘം (SIT) ഹൈക്കോടതിയെ അറിയിച്ചു. വാതിൽപ്പാളികളിലെ സ്വർണം കവർന്ന കേസിലാണ് 292 സാക്ഷികളെ ഉൾപ്പെടുത്തി കരട് കുറ്റപത്രം തയ്യാറാക്കിയത്. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. അനുമതിക്കായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി.

വാതിൽപ്പാളികളിലെയും ദ്വാരപാലക പാളികളിലെയും സ്വർണം സംബന്ധിച്ച കേസുകളിൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. പരിശോധനാ ഫലം ഈ മാസം 12ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫലം ലഭിക്കുന്നതോടെ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും SIT കോടതിയെ അറിയിച്ചു.

വാതിൽപ്പാളികളിലെ സ്വർണം കവർന്ന കേസിലെ അന്തിമ നടപടികൾ ഒക്ടോബർ 25നകം പൂർത്തിയാക്കണം. ദ്വാരപാലക പാളി കേസിലെ നടപടികൾ നവംബർ 25നകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. കേസ് ഒക്ടോബർ 26ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here