29.4 C
Kollam
Monday 16th November, 2026 | 01:00:45 PM
Home News Breaking News സ്വർണവിലയിൽ വൻ ഇടിവ്; പവന് 600 രൂപ കുറഞ്ഞു, ഒരുലക്ഷത്തിലേക്ക് താഴാൻ സാധ്യത

സ്വർണവിലയിൽ വൻ ഇടിവ്; പവന് 600 രൂപ കുറഞ്ഞു, ഒരുലക്ഷത്തിലേക്ക് താഴാൻ സാധ്യത

Image : Shutterstock
Advertisement


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. പവന് 600 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയിലെത്തി. സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവുകളിലൊന്നാണ് ഇന്ന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം നേരിയ വർധനയോടെ ഗ്രാമിന് 200 രൂപ കൂടിയിരുന്നെങ്കിലും ഇന്ന് വീണ്ടും വില താഴുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവൻ വിലയിൽ ഏകദേശം 7,000 രൂപയുടെ ഇടിവാണുണ്ടായത്. ഈ പ്രവണത തുടർന്നാൽ വരും ദിവസങ്ങളിൽ പവൻ വില ഒരുലക്ഷം രൂപയ്ക്കു താഴെയെത്തുമെന്ന പ്രതീക്ഷയിലാണ് വിപണി.

ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസിൽ പണപ്പെരുപ്പം ഉയരുന്നതും അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത ശക്തമാകുന്നതും രാജ്യാന്തര വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായി. യുഎസ് ഡോളർ സൂചികയും ട്രഷറി ബോണ്ട് യീൽഡും ഉയർന്നതും വിലയിടിവിന് കാരണമായി. എണ്ണവില ഉൾപ്പെടെയുള്ള ആഗോള ഘടകങ്ങളും സ്വർണവിപണിയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരുലക്ഷം രൂപ കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here