28.7 C
Kollam
Tuesday 13th October, 2026 | 08:13:37 PM
Home News Local വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ റിമാൻഡിൽ

വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ റിമാൻഡിൽ

ശാസ്താംകോട്ട:വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു.പള്ളിശ്ശേരിക്കൽ പാലവിള ഹിദായത്തുൽ ഇസ്ലാം മസ്ജിദിലെ അദ്ധ്യാപകനായ ഫോർട്ട്കൊച്ചി സ്വദേശി
സജീർ ഫാതിഹിയാണ്(27) കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഇരയായ വിദ്യാർത്ഥി നേരിട്ടെത്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്ത ഇയ്യാൾ നിരവധി തവണ സമാനമായ കുറ്റം ചെയ്തിട്ടുള്ളതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.ചെറിയ കുട്ടികളെ ബൈക്കിൽ കൊണ്ടുനടനും, ഐസ്ക്രീം ഉൾപ്പെടെ ആഹാരപാനീയങ്ങൾ വാങ്ങി നൽകിയും,മൊബൈൽ ഫോൺ ഗെയിം കളിക്കാൻ നൽകിയുമാണ് വശത്താക്കിയിരുന്നത്.സംഭവം പുറത്തറിഞ്ഞ ഉടൻ തന്നെ മുങ്ങാൻ ശ്രമിച്ച പ്രതിയെ
ശാസ്താംകോട്ട പൊലീസിൻ്റെ സമയബന്ധിതമായ നീക്കത്തിലാണ് പള്ളി വളപ്പിൽ നിന്നും പിടികൂടിയത്.പ്രതിക്കെതിരെ പോക്സോ ചുമത്തിയതായും
കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here