30.4 C
Kollam
Wednesday 28th October, 2026 | 02:27:43 PM
Home News Breaking News പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്, പി എസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി...

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്, പി എസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പിടിയില്‍

Advertisement

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്. പി എസ് സി മുന്‍ ഉദ്യോഗസ്ഥന്‍ പി സതീഷിന്റെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സി ചെയര്‍മാന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കേയാണ്, കേസുമായി ബന്ധപ്പെട്ട് മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

പിഎസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ് സതീഷ്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ടുപേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ ഒരാളാണ് സതീഷ്. അഡീഷണല്‍ സെക്രട്ടറി ഹരിയാണ് കേസിലെ രണ്ടാമത്തെ പ്രതി. സതീഷിന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരീക്ഷയില്‍ 54 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കൃത്യമായി മൂല്യനിര്‍ണയം നടത്താതെ, ഒരാള്‍ക്ക് നിയമനം ലഭിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സതീഷിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് മുന്‍പ് രണ്ടു തവണ സതീഷിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here