30.2 C
Kollam
Thursday 29th October, 2026 | 07:18:48 PM
Home News Breaking News മലബാർ, മാവേലി, പരശുറാം ഉൾപ്പെടെ ട്രെയിനുകളുടെ നമ്പർ മാറുന്നു

മലബാർ, മാവേലി, പരശുറാം ഉൾപ്പെടെ ട്രെയിനുകളുടെ നമ്പർ മാറുന്നു

Advertisement

തിരുവനന്തപുരം: മലബാർ, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകൾ ഉൾപ്പെടെ കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ നമ്പർ മാറുന്നു. എക്സ്പ്രസ്, വന്ദേഭാരത്, പാസഞ്ചർ ട്രെയിനുകളുടെ നമ്പറുകളിലാണ് പുനഃക്രമീകരണം. 2027 ജനുവരി ഒന്നുമുതൽ പുതിയ നമ്പറുകൾ പ്രാബല്യത്തിൽ വരും. ട്രെയിനുകളുടെ സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമുണ്ടാകില്ലെന്നാണ് അറിയിപ്പ്.

മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ (എസ്‌ഡബ്ല്യുആർ) പരിധിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി മൈസൂരു ഡിവിഷനും പാലക്കാട് ഡിവിഷനും തമ്മിലുള്ള അധികാരപരിധി പുനഃക്രമീകരിക്കുന്നതാണ് നമ്പർ മാറ്റത്തിന് കാരണം.

പ്രധാന എക്സ്പ്രസ് ട്രെയിനുകൾ

  • തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസ്: 16629 → 16230
  • മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസ്: 16630 → 16229
  • മംഗളൂരു–തിരുവനന്തപുരം മാവേലി എക്സ്പ്രസ്: 16603 → 16233
  • തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്പ്രസ്: 16604 → 16234
  • മംഗളൂരു–കന്യാകുമാരി പരശുറാം എക്സ്പ്രസ്: 16649 → 16249
  • കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസ്: 16650 → 16250
  • മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്: 16605 → 16237
  • തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ്: 16606 → 16238

മറ്റ് എക്സ്പ്രസുകൾ

  • മംഗളൂരു–രാമേശ്വരം: 16622 → 16241 (ജനുവരി 2 മുതൽ)
  • രാമേശ്വരം–മംഗളൂരു: 16621 → 16242 (ജനുവരി 3 മുതൽ)
  • മംഗളൂരു–കോയമ്പത്തൂർ: 16324 → 16243
  • കോയമ്പത്തൂർ–മംഗളൂരു: 16323 → 16244
  • മംഗളൂരു–പാലക്കാട്: 16610 → 16245
  • പാലക്കാട്–കണ്ണൂർ: 16611 → 16246

വന്ദേഭാരത് ട്രെയിനുകൾ

  • മംഗളൂരു–തിരുവനന്തപുരം: 20631 → 26659
  • തിരുവനന്തപുരം–മംഗളൂരു: 20632 → 26660
  • മംഗളൂരു–മഡ്ഗാവ്: 20646 → 26657
  • മഡ്ഗാവ്–മംഗളൂരു: 20645 → 26658

പാസഞ്ചർ ട്രെയിനുകൾ

  • കണ്ണൂർ–കോഴിക്കോട്: 56632 → 56211
  • കോഴിക്കോട്–കണ്ണൂർ: 56617 → 56212
  • കണ്ണൂർ–ചെറുവത്തൂർ: 56619 → 56213
  • ചെറുവത്തൂർ–മംഗളൂരു: 56621 → 56214
  • മഡ്ഗാവ്–മംഗളൂരു: 56615 → 56216
  • മംഗളൂരു–മഡ്ഗാവ്: 56616 → 56215

മംഗളൂരു–സുബ്രഹ്മണ്യ റോഡ് റൂട്ടിലെ 56625, 56627, 56629 നമ്പർ ട്രെയിനുകൾ യഥാക്രമം 56225, 56227, 56233 ആയും മടക്ക സർവീസുകളായ 56626, 56628, 56630 എന്നിവ 56226, 56228, 56234 ആയും മാറും.

രാമേശ്വരം സർവീസുകൾ ഒഴികെയുള്ള ട്രെയിനുകളുടെ പുതിയ നമ്പറുകൾ ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നമ്പർ മാറ്റം ടിക്കറ്റ് ബുക്കിങ്ങിനെയും യാത്രാ ആസൂത്രണത്തെയും ബാധിക്കാനിടയുള്ളതിനാൽ യാത്രയ്ക്കുമുമ്പ് പുതുക്കിയ നമ്പറും സമയക്രമവും പരിശോധിക്കണം. റിസർവ് ചെയ്ത യാത്രക്കാർക്ക് ബൾക്ക് എസ്എംഎസ് അയയ്ക്കാനും സ്റ്റേഷനുകളിൽ അറിയിപ്പുകൾ നൽകാനും റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here