27.5 C
Kollam
Friday 13th November, 2026 | 09:01:57 PM
Home News Breaking News ‘ചിലവുചുരുക്കി’,സര്‍ക്കാര്‍ 24 ഇന്നോവ വാങ്ങുന്നു

‘ചിലവുചുരുക്കി’,സര്‍ക്കാര്‍ 24 ഇന്നോവ വാങ്ങുന്നു

Advertisement

തിരുവനന്തപുരം.കേരള സർക്കാർ 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ തീരുമാനിച്ചു. ഇതിനായി 9.60 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 22 കാറുകളും, പ്രോട്ടോക്കോൾ വിഭാഗത്തിന് അതിഥികൾക്കായി 2 കാറുകളുമാണ് വാങ്ങുന്നത്. നിലവിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കം വന്നതും അറ്റകുറ്റപ്പണിക്ക് കൂടുതൽ ചിലവ് വരുന്നതുമാണ് പുതിയവ വാങ്ങാൻ കാരണമെന്നാണ് വിശദീകരണം. വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചുമതല ടൂറിസം വകുപ്പിനാണ് നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here