കൊച്ചി. ചേരാനലൂർ ബെൻസ് നരഹത്യാകേസിൽ പ്രതിഷേധങ്ങൾക്കൊടുവിൽ കാറുടമയായ ജഡ്ജിയെ പ്രതി ചേർത്ത് പൊലീസ്. കാറോടിച്ച പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനും നടപടികൾ തുടങ്ങി. പതിനേഴുകാരന്റെ തുടർച്ചയായ ഗതാഗത നിയമലംഘനങ്ങളുട്ര തെളിവുകൾപുറത്തു വന്നതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
കുടുംബത്തിന്റെ പ്രതിഷേധവും അഭ്യന്തരമന്ത്രിയുടെ ഇടപെടലും വേണ്ടിവന്നു പൊലീസിന് ഉണർന്ന് പ്രവർത്തിക്കാൻ. ഇരിങ്ങാലക്കുട എംഎസിടി ജഡ്ജ് കൂടിയായ വാഹനയുടമയെ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പ്രതി ചേർത്തത്. കേസ് അട്ടിമറിച്ച് മകനെ സംരക്ഷികൻ ഇടപെടൽ നടത്തിയെന്ന പരാതിയിൽ ജഡ്ജിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. മകനെ സംരക്ഷിക്കാനും താൻ കേസിൽ പ്രതിയാകാതിരിക്കാനും ജഡ്ജ് ശ്രമം നടത്തി. വീട്ടിൽ നിന്ന് അതിരാവിലെ കാർ കൊണ്ടുപോയത് അറിഞ്ഞില്ലെന്നും മകൻ ആദ്യമായാണ് കാറെടുക്കുന്നതെന്നുമുള്ള ജഡ്ജിന്റേ വാദങ്ങൾ പൊളിക്കുന്ന തെളിവുകൾ ലഭിച്ചു. ആഴ്ചകൾക്ക് മുൻപ് ഇടിച്ച ബെൻസ് പാഞ്ഞത് 208 കിലോമീറ്റർ വേഗതയിൽ. ഇതേ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത് പതിനേഴുകാരന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ നിന്ന്. നിയമലംഘനങ്ങൾക്ക് കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനവും. അപകടത്തിന് തൊട്ട് മുൻപ് ബെൻസ് കാർ പാഞ്ഞത് 104 കിലോമീറ്റർ സ്പീഡിൽ. പതിനേഴുകാരന്റെ ഫോണിൽ നിന്ന് ഈ തെളിവുകൂടി ലഭിച്ചതോടെയാണ് ഗുരുതര കുറ്റകൃത്യമെന്ന് ബോധ്യപ്പെട്ടതെന്നാണ് കമ്മീഷണറുടെ വാദം.
നിലവിൽ ജാമ്യത്തിലുള്ള പതുനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ ഉടൻ അപേക്ഷ നൽകും. മാതാപിതാക്കളുടെ ഭാഗത്ത് ഗുരുതുര പിഴവുണ്ടെന്നും പൊലീസിന് വൈകിയെങ്കിലും ബോധ്യപ്പെട്ടു.
അപകടസമയത്ത് ജില്ലാ ജഡ്ജ് എന്ന ചുവന്ന ബോർഡ് കാറിന്റെ മുന്നിലും പുറകിലും ഉണ്ടായിരുന്നു. ഇത് പിന്നീട് നീക്കം ചെയ്തതും ഗൂഢാലോചനയുടെ തെളിവായി കൊല്ലപ്പെട്ടയാളുടെ കുടുംബം നിരത്തുന്നു.































