28.5 C
Kollam
Monday 26th October, 2026 | 12:40:15 PM
Home News Breaking News രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് തള്ളി

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് തള്ളി

Advertisement

ന്യൂ ഡെൽഹി: ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക എംപി-എംഎൽഎ കോടതി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ 2018-ലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി.
2018-ൽ ബെംഗളൂരുവിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം.
യു.പിയിലെ ബി.ജെ.പി നേതാവായ വിജയ് മിശ്രയാണ് 2018 ഓഗസ്റ്റിൽ ഈ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അഡീഷണൽ സിവിൽ ജഡ്ജി ശുഭം വർമയാണ് കേസ് തള്ളിക്കൊണ്ടും രാഹുൽ ഗാന്ധിയെ വെറുതെവിട്ടുകൊണ്ടും വിധി പ്രസ്താവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here