29.8 C
Kollam
Wednesday 18th November, 2026 | 02:33:56 PM
Home News Local കൊല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു

കൊല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു

Advertisement

കൊല്ലം: കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. കുളത്തൂപ്പും കല്ലുവെട്ടാം കുഴി ചരുവിള പുത്തൻ വീട്ടിൽ ആകാശ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കുളത്തൂപ്പുഴ പച്ചയിൽക്കട ബദനി സ്കൂളിനു മുന്നിലായിരുന്നു അപകടം.


കളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആകാശ് രാത്രിയിൽ അഞ്ചൽ പോയി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.

പ്രധാനപാത വിട്ട് ഇടറോഡിലൂടെ സഞ്ചരിക്കവേ പാതയോരത്തെ സർവ്വേ കല്ലിലും വൈദ്യുതി തൂണിലും ഇടിച്ച് നിലത്ത് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ആകാശിനെ സമീപ വാസികൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്ര മധ്യേ മരിക്കുകയായിരുന്നു.