28.9 C
Kollam
Tuesday 27th October, 2026 | 01:01:50 PM
Home News Breaking News ശ്മശാനക്കുഴിമാടങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ കടത്തി; മൂന്ന് പേർ അറസ്റ്റിൽ

ശ്മശാനക്കുഴിമാടങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ കടത്തി; മൂന്ന് പേർ അറസ്റ്റിൽ

Advertisement

റായ്ച്ചൂർ: ശ്മശാനത്തിലെ കുഴിമാടങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ പുറത്തെടുത്ത് മെഡിക്കൽ കോളജുകളിലേക്ക് കടത്തിയെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കർണാടകയിലെ റായ്ച്ചൂരിലുള്ള മാരുതി നഗർ ശ്മശാനത്തിൽനിന്നാണ് മനുഷ്യാവശിഷ്ടങ്ങൾ കടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ശ്മശാനത്തൊഴിലാളി വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ (35), അഫ്സർ ജൂനിമിയ (32) എന്നിവരാണ് അറസ്റ്റിലായത്. രാജുവും അഫ്സറും സ്വകാര്യ മെഡിക്കൽ കോളജുകളിൽ ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. ശനിയാഴ്ചയാണ് മൂന്നുപേരെയും പൊലീസ് പിടികൂടിയത്.
മനുഷ്യാവശിഷ്ടങ്ങൾ കൈമാറുന്നതിന് 2,000 മുതൽ 3,000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നതായാണ് പ്രാഥമിക വിവരം. മെഡിക്കൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് അവ കടത്തിയതെന്നാണ് സംശയം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here