27.1 C
Kollam
Monday 2nd November, 2026 | 09:18:02 AM
Home News Breaking News മുറസു തീവ്രചുഴലിക്കാറ്റായി മാറി, കരതൊടുക 100 മുതല്‍ 110 കിമീ വേഗതയില്‍, ജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും

മുറസു തീവ്രചുഴലിക്കാറ്റായി മാറി, കരതൊടുക 100 മുതല്‍ 110 കിമീ വേഗതയില്‍, ജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും

Advertisement

ചെന്നൈ: മുറസു തീവ്ര ചുഴലിക്കാറ്റ് ആയി മാറി. നിലവിൽ ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ചുഴലിക്കാറ്റ് ആന്ധ്രയിൽ കരതൊടും. ഇതോടെ നെല്ലൂർ -നരസാപുരം തീരം അതീവ ജാഗ്രതയിൽ.

Also Read: പിഎസ്‌സിക്കെതിരെ വീണ്ടും പരാതി, ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നിയമനത്തിൽ ക്രമക്കേട് ആരോപണം

പ്രദേശത്ത് എൻഡിആര്‍എഫ് സംഘം ക്യാമ്പ് ചെയുന്നു. നാശനഷ്ടങ്ങള്‍ നേരിടാന്‍ തമിഴ്നാട്ടിലെ വൈദ്യുതിവകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു-വിജയ് ഫോൺ സംഭാഷണത്തിൽ തീരുമാനമായി. 100 മുതൽ 110 കിലോമീറ്റർ വരെ

വേഗത്തിലായിരിക്കും കാറ്റ് കരതൊടുക. മുറസുവിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിലും. മഴമുന്നറിയിപ്പുണ്ട്. ചെന്നൈയിലും തിരുവള്ളൂരും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ജാഗ്രത പാലിക്കാൻ 7 വടക്കൻ ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here