Advertisement
തിരുവനന്തപുരം.കേരള പോലീസിൻ്റെ സ്പീക്ക് അപ്പ്, ഗാർഹിക പീഡന പരാതികളിൽ വൻ വർദ്ധനവ്. സ്പീക്ക് അപ്പിലൂടെ കേരള പോലീസിന് ഒരു മാസത്തിനിടെ മാത്രം ലഭിച്ചത് 1172 പരാതികൾ. ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കേസുകൾ ശരാശരി 4000ത്തിനു മുകളിൽ മാത്രമായിരുന്നു. സ്പീക്ക് അപ്പ് ആരംഭിച്ചതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് എത്തി
കൂടുതൽ പരാതികൾ കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലെ റൂറൽ മേഖലകളിൽ നിന്ന്, രജിസ്റ്റർ ചെയ്തത് 311 കേസുകൾ. സ്പീക്ക് അപ്പിലൂടെ ലഭിച്ച പരാതികളിൽ 311 കേസുകൾ രജിസ്റ്റർ ചെയ്തു. 811 പരാതികളിൽ അന്വേഷണം തുടരുന്നു
കൗൺസിലിംഗ് നൽകിയത് 798 പേർക്ക്. 14 പേർക്ക് ഷെൽട്ടർ സൗകര്യവും ഒരുക്കി നൽകി. ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതമാർക്ക് സംരക്ഷണം ഒരുക്കുന്നതിനും ആണ് സ്പീക്ക് അപ്പ് ക്യാമ്പയിൻ ആരംഭിച്ചത്
ഐജി അജിത ബീഗം ഐപിഎസിനാണ് ചുമതല

































