31.4 C
Kollam
Tuesday 13th October, 2026 | 03:16:53 PM
Home News Breaking News കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരായ യുവതികളിൽ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരായ യുവതികളിൽ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി. തടവുകാരായ റോഷ്‌നി സാവിയോ (34), റുബൈദ (34) എന്നിവരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇരുവരും ലഹരിമരുന്ന് വില്‍പ്പന കേസിലെ പ്രതികളാണ്.
ആറു ദിവസം മുമ്പാണ് റോഷ്‌നി സാവിയോ ജയിലിലെത്തുന്നത്. റുബൈദ പി കെ രണ്ടു ദിവസം മുമ്പുമാണ് ജയിലിലെത്തിയത്. ഇവരുടെ മുറിക്കുള്ളില്‍ ഗ്ലാസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

ഒരാഴ്ച മുമ്പ് കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ വെച്ച് 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കല്‍ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ക്ക് എംഡിഎംഎ നല്‍കിയത് റോഷ്‌നി സാവിയോ ആണെന്ന് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ഇരട്ടി പൊലീസ് അതിസാഹസികമായി റോഷ്‌നി സാവിയോയെ തൃശൂരില്‍ നിന്നും പിടികൂടുകയായിരുന്നു. റോഷ്‌നി നേരത്തെ പോക്‌സോ കേസിലും പ്രതിയാണ്. സാബിറ എന്നാണ് ശരിയായ പേര്. ന്യൂമാഹിയില്‍ വാടകവീട്ടില്‍ നിന്നും 16 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് റുബൈദയെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here