26.8 C
Kollam
Monday 10th August, 2026 | 11:31:03 AM
Home News Breaking News ശാസ്താംകോട്ട പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി:താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയിൽ

ശാസ്താംകോട്ട പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി:താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയിൽ

ശാസ്താംകോട്ട:ശാസ്താംകോട്ട പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രോജക്ട് അസിസ്റ്റൻ്റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്.ഏകദേശം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.എബിൻ്റെ മാതാവിൻ്റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം കണ്ടെത്തിയത്.തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ശാസ്‌താംകോട്ട പോലീസിൽ പരാതി നൽകി.അതിനിടെ എബിൻ നടത്തിയ തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും സംശയമുണ്ട്.മുൻ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും പലര്‍ക്കും തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.