27.2 C
Kollam
Monday 28th September, 2026 | 12:25:38 AM
Home Education പ്രവാസി കോൺഗ്രസ് വിന്നേഴ്സ് ഡേ – സീസൺ 3′ ശനിയാഴ്ച

പ്രവാസി കോൺഗ്രസ് വിന്നേഴ്സ് ഡേ – സീസൺ 3′ ശനിയാഴ്ച

തിരുവനന്തപുരം : 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെ അനുമോദിക്കുന്നതിനായി കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘വിന്നേഴ്സ് ഡേ – സീസൺ 3’ ഡി സി സി യിലെ ഇന്ദിരാഗാന്ധി ഓഡിറ്റോറിയത്തിൽ ശനിയാഴ്ച്ച നടക്കും. ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനാകും. മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. മുൻ ഡി ജി പി ഡോ അലക്സാണ്ടർ ജേക്കബ് വിദ്യാർത്ഥികൾക്കുള്ള പ്രബോധന പരിപാടിക്ക് നേതൃത്വം നൽകും. അഡ്വ . ടി . ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ,
പ്രവാസി കോൺഗ്രസ് മുഖ്യ രക്ഷാധികാരി ഐസക് തോമസ്, സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ എന്നിവർ പ്രസംഗിക്കും. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള എം എൽ എ മാരായ കെ മുരളീധരൻ, എൻ ശക്തൻ, എം വിൻസെന്റ്, രമ്യാ ഹരിദാസ്, സുധിർ ഷാ പാലോട്, എം ആർ ബൈജു എന്നിവരെ സമ്മേളനത്തിൽ ആദരിക്കുമെന്ന് ജനറൽ കൺവീനർ ടി. ജെ. മാത്യു, കോർഡിനേറ്റർ ദീപാ ഹിജിനസ്, എന്നിവർ അറിയിച്ചു.
പ്രവാസി കുടുംബങ്ങളിലെ 350ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളും അനുമോദന പരിപാടിയിൽ പങ്കെടുക്കും.