28.2 C
Kollam
Thursday 25th June, 2026 | 05:45:40 PM
Home News Local ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം

Advertisement

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ താൽക്കാലിക പ്രോജക്ട് അസിസ്റ്റന്റ് ആയി ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവ് നടത്തിയ സാമ്പത്തിക തിരുമറി സമഗ്രമായി വിജിലൻസ് അന്വേഷി ക്കണമെന്ന് ആവശ്യപ്പെടുന്നു
സിപിഎം നേതാക്കളുടെ സന്തതസഹചാരിയും ഗ്രാമപഞ്ചായത്തിൽ സൂപ്പർ പ്രസിഡണ്ടായി വർഷങ്ങളായി ഭരണo നടത്തിയ വ്യക്തിയാണ് എബിൻ.
പിൻവാതിൽ നിയമനത്തിലൂടെയാണ് എബിൻ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ 2017ൽ കടന്നുകൂടിയത്. ടെക്നിക്കൽ അസിസ്റ്റന്റ് പ്രസവ അവധിക്ക് പോയപ്പോൾ 9 മാസക്കാലവും തുടർന്ന് NREGS ൽ ഡേറ്റാ എൻട്രി ലീവിൽ പോയപ്പോൾ ആറുമാസക്കാലവും  കാലാവധി തീർന്നപ്പോൾ dyfi സഖാവിനെ നിലനിർത്താൻ വേണ്ടി ഒരു ഫുൾടൈം സ്വീപ്പർ പദവിയിലേക്ക് പാർട്ട് ടൈം മായി രണ്ടുപേരെ നിയമിച്ചത്.അതിൽ ഒരാളായ എബിന് പാർട്ട് ടൈം സ്വീപ്പർ ശമ്പളം കൊടുത്തു നിലനിർത്തുകയായിരുന്നു. 2021 ലെ സർക്കാർ പ്രോജക്ട് അസിസ്റ്റന്റ് പദവി ഉണ്ടാക്കി എംപ്ലോയ്മെന്റ് വഴിയോ PSC വഴിയോ നിയമനം നടത്താതെ ഇത്തരത്തിലുള്ള സഖാക്കന്മാരെ തിരുകി കയറ്റുകയായിരുന്നു.
E  gram പോർട്ടൽ വഴിയാണ് തട്ടിപ്പ് നടത്തിയത്. Pooject Asi:ന്റെ ജോലി ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുക യും ജിയോ ടാകിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ട എബിൻ പഞ്ചായത്തിൽ സ്വൈരവികാരം നടത്തുകയായിരുന്നു . സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇയാളുടെ ചുമതലപ്പെടുത്തിയത് സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ടവൻ ആയിരുന്നതിനാലാണ്. ഉദ്യോഗസ്ഥരെ കരുവാക്കി രക്ഷപ്പെടാൻ എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന കഴിഞ്ഞ സമിതിക്കും ഇപ്പോഴത്തെ സമിതിക്കും സാധ്യമല്ല കാരണം പി എഫ് എം  ഈ ഗ്രാം പ്രോട്ടൽ വഴി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ചെക്കർ എന്ന  പദവി വഹിക്കുന്ന പ്രസിഡന്റിനും ഉത്തരവാദിത്തമുണ്ട്

ആയതിനാൽ എബിനും കൂട്ടാളികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും  പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച് സമഗ്രമായ അന്വേഷണം നേരിടണമെന്നും കോൺഗ്രസ് പാർലമെന്റ് പാർട്ടി ആവശ്യപ്പെട്ടു പാർലമെന്ററി പാർട്ടി പാർട്ടി നേതാവ് തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. പി നൂർദീൻ കുട്ടി, ബി ബിനോയ് അനിൽ പനപ്പെട്ടി, റിയാസ് പറമ്പിൽ, വിനോദ് കുമാർ,തസ്നി, നബീസത്ത് ബീവി, ബിജു ലൂക്കോസ് എന്നിവർ പങ്കെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here