Home Lifestyle Culture പി.എസ് ബാനർജി അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും ഞായറാഴ്ച

പി.എസ് ബാനർജി അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും ഞായറാഴ്ച

ശാസ്‌താംകോട്ട:പ്രശസ്‌ത നാടൻപാട്ട് കലാകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ അഞ്ചാം ഓർമ്മദിനം ഞായറാഴ്ച ‘ഓർമ്മയിൽ ബാനർജി’ എന്ന പേരിൽ നടക്കും.പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആൻ്റ് ഫൈൻ ആർട്‌സ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ വൈകിട്ട് 6ന് നടക്കുന്ന അനുസ്മരണ സമ്മേളനം സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

അക്കാദമി പ്രസിഡൻ്റ് ജി.സഞ്ജയ് പണിക്കർ അധ്യക്ഷത വഹിക്കും.ചലച്ചിത്രതാരം സാജു നവോദയ (പാഷാണം ഷാജി) വിശിഷ്ടാതിഥി ആയിരിക്കും.കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ പി.എസ് ബാനർജി പുരസ്കാരം സി.ജെ കുട്ടപ്പന് കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനിക്കും.എംഎൽഎമാരായ ഉല്ലാസ് കോവൂർ,സി.ആർ മഹേഷ് എന്നിവർ സമ്മാനദാനം നിർവഹിക്കും.നാടൻപാട്ടു ഗവേഷകൻ പുന്നപ്ര ജ്യോതികുമാർ അനുസ്‌മരണ പ്രഭാഷണം നടത്തും.

അനുസ്മരണത്തിൻ്റെ ഭാഗമായി രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന,ഉച്ചയ്ക്ക് 2 മുതൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം,3 മുതൽ നാടൻ പാട്ട് മത്സരം,5ന് ബാനർജിയുടെ പാട്ടുകളുടെ അവതരണം പാട്ടോളം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതായി ഭാരവാഹികളായ ജി.സഞ്ജയ് പണിക്കർ,ബിജു.ജി,ഗിരീഷ് ഗോപിനാഥ്,ജി.ശങ്കരൻ കുട്ടി,സി.കെ പ്രേം,മത്തായി സുനിൽ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here