26.5 C
Kollam
Wednesday 23rd September, 2026 | 03:31:35 AM
Home News Local ബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ശാസ്താംകോട്ട:ശാസ്താംകോട്ട ബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ജി.ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്  അനുഗ്രഹ പ്രഭാഷണം നടത്തീ.

സുവർണ്ണജൂബിലി
കർമ്മപദ്ധതികൾ സോളമൻ രാജു വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.അരവിന്ദ്,അഡ്മിനിസ്ട്രേറ്റർ ഫാ.സാംജി.ടി.ജോർജ്,പ്രിൻസിപ്പാൾ സി.അന്നമ്മ,സുധി എം.രാജൻ,ബിന്ദു.പി.എബ്രഹാം,ഷീബാ കുരുവിള,ജെമി മാത്യു,ടി.ജി നിഥിൻ,ലിന്റോ ജോർജ്,കൺവീനർ കെ.എസ്.ഗിരിജാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.പൂർവ്വ  വിദ്യാർത്ഥികൾ
കലാ പരിപാടികൾ അവതരിപ്പിച്ചു.