ശാസ്താംകോട്ട: സനാതനം ധർമ്മ പാഠശാലയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി നടന്നുവരുന്ന ‘ശ്രീരാമരാജ്യം ’26’ രാമായണസംഗമത്തിന്റെ കൊല്ലം ജില്ലാ പരിപാടി നാളെ (ഓഗസ്റ്റ് 9, ഞായറാഴ്ച) മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നടക്കും.
രാവിലെ 8.30-ന് ഉദ്ഘാടനസഭയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 9 മുതൽ 12 വരെ അഞ്ഞൂറിലധികം സജ്ജനങ്ങളുടെ നേതൃത്വത്തിൽ ബാലകാണ്ഡം, അയോദ്ധ്യാ കാണ്ഡം എന്നിവ ഉൾക്കൊള്ളുന്ന രാമായണ പാരായണം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് രാമായണത്തെ അധികരിച്ചുള്ള വിവിധ കലാപരിപാടികളും ഒന്നിന് ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.
കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് പുറമെ നാരായണീയ, ഭഗവത്ഗീത, രാമായണ പഠനസമിതികളുടെ നേതൃത്വത്തിലുള്ളവരും ഈ മഹായാജ്ഞത്തിൽ പങ്കെടുക്കും. സുകൃതികളായ എല്ലാ ഭക്തജനങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ശ്രദ്ധിക്കുക: ഭക്ഷണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി തയ്യാറാക്കേണ്ടതിനാൽ, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച് വിവരമറിയിക്കണമെന്ന് സംഘാടകർ അറിയിച്ചു . പാരായണ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം:
ഗീതാ ബാബു: 8848059466
































