ഇരവിച്ചിറക്കുഴി കണ്ടേലിൽ ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമായി
ശൂരനാട് തെക്ക് : ഇരവിച്ചിറക്കുഴി കണ്ടേലിൽ തെക്കതിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ കർമ്മങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്രം തന്ത്രി ദേവവർമ്മ ശ്രീ ദേവദത്തൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
പ്രധാന ചടങ്ങുകൾ:
- ഏപ്രിൽ 22 (ബുധൻ): രാവിലെ ഗണപതിഹോമം, ബിംബശുദ്ധി കലശപൂജ, ജീവകലശപൂജ എന്നിവ നടക്കും. വൈകുന്നേരം 5 മണിക്ക് കുണ്ഡേശ്വരകർക്കി പൂജകളും 7 മണിക്ക് അധിവാസ ഹോമവും നടക്കും.
- ഏപ്രിൽ 23 (വ്യാഴം): പുലർച്ചെ 6 മണിക്ക് പ്രതിഷ്ഠാ ഹോമം. രാവിലെ 7.35-നും 9.35-നും ഇടയ്ക്കുള്ള ഇടവം രാശി മുഹൂർത്തത്തിൽ പുനഃപ്രതിഷ്ഠാ കർമ്മം നടക്കും.
- സമാപനം: ഉച്ചയ്ക്ക് 12.30-ന് അന്നദാനം.
ക്ഷേത്രം ജ്യോത്സ്യൻ ഇടയിലമുറി കെ. രാജേന്ദ്രൻ, ശില്പി അശോക് കുമാർ, മേൽശാന്തി അനീഷ് തിരുമേനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
































