27.9 C
Kollam
Tuesday 8th September, 2026 | 08:15:17 PM
Home Lifestyle Entertainment ആട് 3 ഇനി ഒടിടിയിൽ…

ആട് 3 ഇനി ഒടിടിയിൽ…

തിയേറ്ററിൽ നിറഞ്ഞാടിയ “ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്” ഇനി ഒടിടിയിൽ. തിയേറ്ററിൽ നിന്ന് 100 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം സീ 5 ൽ മെയ് ഒന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കും. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് നിർമിച്ചത്.


ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാ ഗ്രോസും ആഗോള ഗ്രോസും ചിത്രം നേടി. വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.


എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി പാപ്പനെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പാട്ടും, നൃത്തവും, ആക്ഷനും, ഫാന്റസിയും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയത്.