25.1 C
Kollam
Monday 10th August, 2026 | 12:15:03 AM
Home News Local ഓർമ്മയിൽ ബാനർജി’ ശ്രദ്ധേയമായി

ഓർമ്മയിൽ ബാനർജി’ ശ്രദ്ധേയമായി

ശാസ്‌താംകോട്ട:പി.എസ് ബാനർജിയുടെ അഞ്ചാം ചരമവാർഷികാചരണം ‘ഓർമ്മയിൽ ബാനർജി’ ശ്രദ്ധേയമായി.ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.പി.എസ് ബാനർജി അക്കാഡമി പ്രസിഡന്റ് സഞ്ജയ് പണിക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പി.എസ് ബാനർജിയുടെ പേരിലുള്ള പുരസ്കാരവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും സി.ജെ കുട്ടപ്പന് മന്ത്രി സമർപ്പിച്ചു.

ചലച്ചിത്രതാരം സാജു നവോദയ (പാഷാണം ഷാജി) വിശിഷ്ടാതിഥിയായിരുന്നു.തുടർന്ന് നടന്ന അഖില കേരള നാടൻ പാട്ട് മത്സരം ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പുന്നപ്ര ജ്യോതികുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.ഗിരീഷ് ഗോപിനാഥ്,ബേബി പാറക്കടവൻ,നിഖിൽ മനോഹർ,പി.നൂറുദീൻ കുട്ടി,അജിത് ആരവം,ബാലമുരളി,സി.കെ പ്രേംകുമാർ, മത്തായി സുനിൽ, സന്തോഷ് മണപ്പള്ളി എന്നിവർ പ്രസംഗിച്ചു.അക്കാദമി സെക്രട്ടറി ജി.ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് ജി.ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here