കൊല്ലം.നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നേവിയും കോസ്‌റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. നേവിയുടെ സ്‌ക്യൂബ ടീമും പരിശോധനയിൽ പങ്കെടുക്കുന്നു. സാധ്യമായ എല്ലാ മാർഗത്തിലും പരിശോധന നടത്തുന്നുവെന്ന് കൊല്ലം ജില്ലാ കളക്ടർ. അതേസമയം നിലവിലെ തിരച്ചിലിൽ തൃപ്തിയെന്നും പക്ഷേ വൈകിപോയെന്നും ഗൗതം കൃഷ്ണൻ്റെ അമ്മ രേഷ്‌മ.

രാവിലെ ഏഴ് മണിയോടെ ഇന്ത്യൻ നാവിക സേനയുടെ കൽപേനിയും , ഫിഷറീസും , മറൈൻ എൻഫോഴ്‌സ്മെൻ്റും , കോസ്റ്റൽ പോലീസും സംയുക്തമായിട്ടാണ് നീണ്ടകരയിൽ
പരിശോധന ആരംഭിച്ചത്. നേവിയുടെ സ്‌കൂബ ടീമും അപകടം നടന്ന സ്ഥലത്ത് പരിശോധനയ്ക്കായി എത്തി
അപകടം നടന്ന സ്ഥലത്തെ പാറമടക്കുകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. നേവിയുടെ ഹെലികോപ്ടർ അടക്കം മേഖലയിൽ തെരച്ചിൽ നടത്തുന്നുണ്ട്. സാധ്യമായ എല്ലാ രീതിയിലും പരിശോധന തുടരുകയാണെന്ന് ജില്ല കളക്ടർ ആനി ജൂല തോമസ്
നിലവിൽ നടക്കുന്ന പരിശോധനയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ഗൗതം കൃഷ്ണൻ്റെ അമ്മ, ഫിഷറീസ് വകുപ്പ് മന്ത്രി പിന്നീട് വിളിച്ചിട്ടില്ലെന്നും പറഞ്ഞു.കേന്ദ്ര മന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലിനും ഗൗതം കൃഷ്ണൻ്റെ അമ്മ രേഷ്‌മ നന്ദി പറഞ്ഞു.
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി. ഇന്ന് 11 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം ചേരുന്നത്.വിഷയത്തിൽ അടിയന്തര പ്രശ്നപരിഹാരമാണ് പ്രധാനമായും യോഗത്തിൽ ചർച്ചയാകുക.യോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും
ഗൗതത്തിനായിയുള്ള തിരച്ചിൽ നാളെയും തുടരും. കോസ്റ്റ് ഗാർഡും,ഫിഷറീസും , മറൈൻ എൻഫോഴ്സ്മെൻ്റും സംയുക്തമായിട്ടാണ് ഇന്ന് തിരച്ചിൽ നടത്തുക. ഒപ്പം തദ്ദേശിയരായ മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയുള്ള തിരച്ചിലും നടക്കും. തീരസംരക്ഷണസേനയുടെ നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററും, നേവിയുടെ ഹെലികോപ്ടറും തെരച്ചിലിന് എത്തുo.




























