26.9 C
Kollam
Monday 10th August, 2026 | 03:07:59 PM
Home News Breaking News ഗുണ്ടകൾക്ക് എതിരെ നടപടി ശക്തമാക്കി പോലീസ്,പിടിയിലായത് 501പേര്‍

ഗുണ്ടകൾക്ക് എതിരെ നടപടി ശക്തമാക്കി പോലീസ്,പിടിയിലായത് 501പേര്‍

സംസ്ഥാനത്ത് ഗുണ്ടകൾക്ക് എതിരെ നടപടി ശക്തമാക്കി പോലീസ്.
ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പോലീസ് പിടികൂടിയത് 501 ഗുണ്ടകളെ.
ഇവർക്കെതിരായ നിയമനടപടി തുടരുകയാണ്. ഗുണ്ടകളും സഹായികളെയും സാമ്പത്തിക സ്രോതസുകളും നീരിക്ഷണത്തിൽ.
പോലീസിനെ വെല്ലുവിളിച്ചു അർജുൻ ആയങ്കി രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഗുണ്ടകളെ തൂക്കാനു ള്ള നീക്കം തുടങ്ങിയത്.

അർജുൻ ആയങ്കിക്കായുള്ള തിരച്ചലിന്
പിന്നാലെയാണ് പ്രധാനപ്പെട്ട നഗരങ്ങളിലെ ഗുണ്ടകളെ കൂടി പൂട്ടാൻ പോലീസ് തയ്യാറായത്.
രണ്ടുദിവസത്തിനുള്ളിൽ
പോലീസ് പിടികൂടിയത് 501 ഗുണ്ടകളെയാണ്.ഇവരുടെ സഹായികളെയും ഇവർക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ് ഉൾപ്പെടെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
കൂടുതൽ പേരെ വൈകാതെ കസ്റ്റഡിയിൽ എടുക്കും. ഗുണ്ടകളെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ ഗ്രിപ്പ് ആരംഭിച്ചത്.
എന്നാൽ മന്ദഗതിയിൽ ആയിരുന്നു പ്രവർത്തനങ്ങൾ.
ഓരോ സ്റ്റേഷനുകളുടെയും ഗുണ്ടാ ലിസ്റ്റുകൾ പരിശോധിച്ച് ശേഷമാണ് പോലീസിന്റെ തുടർ നടപടി.ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഗ്രിപ്പ് പുരോഗമിക്കുന്നത്.
ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും കർശന നിയമനടപടികൾക്ക് വിധേയരാക്കാനാണ് പൊലീസിന്റെ തീരുമാനം. എന്നാൽ
കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ വിശദമായി പരിശോധിച്ച ശേഷം കർശന താക്കീത് നൽകി വിട്ടയക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here