കായംകുളം.കുപ്രസിദ്ധ ഗുണ്ട ആനാരി അനീഷിനെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ ജില്ലയിലെ ക്രിമിനലുകളുടെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ വീട്ടിൽ വന്യമൃഗത്തിന്റെ പല്ല് ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെത്തിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വള്ളികുന്നം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വനം വകുപ്പിന് കൈമാറി
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം കൊലപാതകശ്രമം കവർച്ച ആയുധങ്ങളും സ്പോടകളും സൂക്ഷിക്കുക അടിപിടി ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ആനാരി അനീഷ് .ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ക്രിമിനലുകളുടെ വീടുകളിൽ ഇന്നലെ പോലീസ് നടത്തിയ പരിശോധനയിലാണ് അനീഷിന്റെ വീട്ടിൽ നിന്ന് വന്യമൃഗത്തിന്റെ സംശയിക്കുന്ന പല്ല് ലഭിച്ചത്.ഇതോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും തൊണ്ടി സഹിതം അനീഷിനെ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ കീഴിലുള്ള കാരകുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കൈമാറുകയുമായിരുന്നു.
ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത് പ്രതിയുടെ വീട്ടിൽ നിന്ന് വടിവാൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.ഇയാൾക്കെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്തിന്റെയും വള്ളികുന്നം എസ് എച്ച് വിജേഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുപ്രസിദ്ധ ഗുണ്ടയായ ആനാരി അനീഷിനെ പിടികൂടിയത്.


































