27 C
Kollam
Thursday 1st October, 2026 | 10:28:10 PM
Home News Breaking News പ്രൈവറ്റ് ബസ് തടഞ്ഞുനിർത്തി ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി

പ്രൈവറ്റ് ബസ് തടഞ്ഞുനിർത്തി ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി

Advertisement

തൃശ്ശൂർ. ഗുരുവായൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ് തടഞ്ഞുനിർത്തി ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. പ്രതി ബസ് തടഞ്ഞുനിർത്തിയപ്പോൾ മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനം. 27 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സിയാദ് ആണ് പോലീസ് വലയിൽ ആയത്.


മാമാ ബസാർ പല്ലവി ബസ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട പാടൂർ സ്വദേശി സിയാദ്  എന്നയാളാണ് പിടിയിലായത്. പ്രതി ബസ് തടഞ്ഞുനിർത്തിയ സമയം ഡ്രൈവർ മാറിനിൽക്കാൻ പറഞ്ഞതിലുള്ള വിരോധമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ചാവക്കാട് പാവർട്ടി ചേർപ്പ് അന്തിക്കാട് വിയ്യൂർ കുന്നംകുളം പോലീസ് സ്റ്റേഷനുകളിൽ ആയി 27 ഓളം കേസിലെ പ്രതിയാണ് പോലീസ് പിടിയിലായ സിയാദ്. 

ഒരുമാസത്തിനു മുന്ന് സമാനമായ കേസിൽ ഒളിവിൽ പോയ പ്രതിയെ ചാവക്കാട് പോലീസ് സാഹസികമായി പിടികൂടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. ആ കേസിൽ ജാമ്യത്തിൽ ഇരിക്കയാണ് പ്രതി ബസ്സിനുള്ളിൽ പൊതുജനങ്ങൾക്ക് ഭയവും പരിഭ്രാന്തിയും ഉണ്ടാകുന്ന തരത്തിൽ ആയുധവുമായി ബസ്സിനുള്ളിൽ കയറി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here