27.6 C
Kollam
Friday 11th September, 2026 | 09:31:19 PM
Home News Local മഴയില്‍ മയ്യത്തുംകര റോഡിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചയാളുടെ കുടുംബം അധികൃതരുടെ ദയ കാത്തു നില്‍ക്കുന്നു

മഴയില്‍ മയ്യത്തുംകര റോഡിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചയാളുടെ കുടുംബം അധികൃതരുടെ ദയ കാത്തു നില്‍ക്കുന്നു

ശൂരനാട്.റോഡിലെ കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് പരുക്കേറ്റ് മരിച്ചയാളുടെ നിര്‍ധന കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ശൂരനാട് വടക്ക് പഞ്ചായത്തിൽ നടുവിലേ മുറി കോയിക്കൽ തുണ്ടിൽ ഗോപിനാഥൻ പിള്ള (57)യാണ് മരിച്ചത്. അരിനല്ലൂര്‍ ബാറിലെ സെക്യൂരിറ്റിയായിരുന്ന ഇദ്ദേഹം ജോലി കഴിഞ്ഞ് പോകുംവഴി 28 ആം തീയതി രാത്രി ശക്തമായ മഴയിൽ ചക്കുവള്ളി മയ്യത്തിങ്കര പള്ളിക്ക് സമീപം റോഡിലെ വെള്ളക്കെട്ടിലെ കുഴിയില്‍ ഇരുചക്രവാഹനം വീണ് പരിക്കുപറ്റുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു നാലാം തീയതി രാവിലെ ഇദ്ദേഹം മരിച്ചു.

രണ്ട് പെൺ മക്കളും.പ്രായമായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയം ആയിരുന്നു ഗോപിനാഥൻ പിള്ള. ഇദ്ദേഹത്തിൻറെ കുടുംബത്തിന് സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ സിന്ധു മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി