25.3 C
Kollam
Saturday 10th October, 2026 | 01:56:41 AM
Home News Breaking News സ്വകാര്യ ബസിന്റെ അമിത വേഗത, മാരാരിത്തോട്ടത്ത് മകളുമായി ബൈക്കില്‍പോയ പിതാവിന് ദാരുണാന്ത്യം

സ്വകാര്യ ബസിന്റെ അമിത വേഗത, മാരാരിത്തോട്ടത്ത് മകളുമായി ബൈക്കില്‍പോയ പിതാവിന് ദാരുണാന്ത്യം

കരുനാഗപ്പള്ളി. സ്വകാര്യ ബസിന്റെ അമിത വേഗത ഒരു ജീവൻ കൂടിഎടുത്തു . അപകടത്തിൽ ബൈക്ക് യാത്രികനായ തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54 )ക്കാ ണ് ദാരുണാന്ത്യമുണ്ടായത് മകൾ ശരണ്യ( 27)യെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചക്ക് രണ്ട് മണിയോടെ മാരാരിതോട്ടം പമ്പിന്‌സമീപത്തെ വഴിയരികിൽ നിന്നും സ്വന്തം കടയിലെ ആവശ്യത്തിനായി റോഡ് ക്രോസ് ചെയ്യുമ്പോൾ ശാസ്താം കൊട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിടിച്ചാണപകടം. ശശി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.