Home News Breaking News കെ എസ് ആർ ടി സി ബസു കളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ യാത്ര...

കെ എസ് ആർ ടി സി ബസു കളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ യാത്ര കളറാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും

(c) Binai Photography
Advertisement

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 തിങ്കളാഴ്ച മുതൽ ആരംഭിക്കുമ്പോൾ ആദ്യ യാത്ര കളറാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രി വിഡി സതീശൻ ഗതാഗത മന്ത്രി സിപി ജോൺ മന്ത്രിമാരായ ബിന്ദു കൃഷ്ണ,കെ എതുളസി എന്നിവരും ആദ്യ യാത്രയിൽ പങ്കാളികളാകും.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കുക. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിക്കി പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.

‘പ്രിയദർശിനി’ എന്ന പേരിലാകും പദ്ധതി അവതരിപ്പിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. 800 കോടി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുക. ഇതുവഴി കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സൗജന്യ യാത്രയ്ക്കായി 800 കോടിയോളം രൂപ അധികമായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here