27.1 C
Kollam
Thursday 10th September, 2026 | 09:09:17 AM
Home News Breaking News KSRTC പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ്,പുരുഷ യാത്രക്കാർക്ക് സീറോ വാല്യൂ ടിക്കറ്റുകൾ നൽകി പണം തട്ടി

KSRTC പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ്,പുരുഷ യാത്രക്കാർക്ക് സീറോ വാല്യൂ ടിക്കറ്റുകൾ നൽകി പണം തട്ടി

തിരുവനന്തപുരം. KSRTC പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ്.പുരുഷ യാത്രക്കാർക്ക് സീറോ വാല്യൂ ടിക്കറ്റുകൾ നൽകി പണം തട്ടിയ മൂന്ന് കണ്ടക്ടർമാർക്കെതിരെ നടപടി .ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പുരുഷ യാത്രക്കാരിൽ നിന്നും വാങ്ങുന്ന പണം കണ്ടക്ടർമാർ തട്ടിയെടുതായി പരിശോധനയിൽ കണ്ടെത്തി.

വിവിധ റൂട്ടുകളിൽ ഓടുന്ന പ്രിയദർശനി ബസ്സിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. പ്രിയദർശിനി ബസ്സിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്ക് സീറോ വാല്യൂ ടിക്കറ്റ് നൽകും . ശേഷം ടിക്കറ്റ് തുക കണ്ടക്ടർമാർ പോക്കറ്റിൽ ആക്കും ഇത്തരത്തിൽ ക്രമക്കേട് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് എതിരെയാണ് കെഎസ്ആർടിസി നടപടി സ്വീകരിച്ചത്. ഇതിനുപുറമേ കൃത്രിമമായി കളക്ഷൻ ഉയർത്തിക്കാട്ടി ബത്ത കൈപ്പറ്റുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട് .14,000 രൂപയ്ക്ക് മുകളിൽ കളക്ഷൻ കാണിച്ചാൽ 1% വീതം ബത്ത ജീവനക്കാർക്ക് ലഭിക്കും.20,000 രൂപയ്ക്ക് മുകളിൽ കളക്ഷൻ കാണിച്ച് പ്രതിദിനം 200 രൂപയോളം ബത്തയിനത്തിലും കൈപ്പറ്റിയെന്ന് ആരോപണം.തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.ബസുകളിലെ പരിശോധന കർശനമാക്കാനാണ് കെ എസ് ആർ ടി സി തീരുമാനം. കണ്ടക്ടർമാരിൽ നിന്നുണ്ടാകുന്ന ഇത്തരം ക്രമക്കേടുകൾ സർക്കാരിനും കെ.എസ്.ആർ.ടി.സിക്കും ഒരുപോലെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.